ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ — 5000 രൂപയും ആയുധങ്ങളും കണ്ടെടുത്തു.
അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ അടിമാലി പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ചിരട്ടക്കുന്ന് സ്വദേശി അൻസാർ (32) ആണ് അറസ്റ്റിലായത്. അടിമാലി എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ്…
വിത്ത് മുതൽ വിളവെടുപ്പിലേക്ക്… സ്വന്തം കൈകളിൽ സ്വപ്നങ്ങൾ വളർത്തി അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ
ചെറുതോണി: മണ്ണിൽ വിത്ത് പാകിയപ്പോൾ അത് ഒരു പച്ചക്കറി ചെടിയായി മാത്രം വളർന്നില്ല… കുട്ടികളുടെ സ്വപ്നങ്ങൾക്കും ആത്മവിശ്വാസത്തിനും അത് വേരുറപ്പിച്ചു. സ്വന്തം കൈകളാൽ നട്ടുവളർത്തിയ വിളകൾ വിളവെടുത്ത്, അധ്വാനത്തിന്റെ സന്തോഷം അനുഭവിച്ച് അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ വൊക്കേഷണൽ യൂണിറ്റിന്റെ…
ശാന്തൻപാറയിൽ വീണ്ടും കാട്ടാന ആക്രമണം: 47കാരന് ദാരുണാന്ത്യം. ആക്രമണം നടത്തിയത് ചക്കക്കൊമ്പൻ. വനം വകുപ്പിനെതിരെ പ്രതിഷേധം ന
രാജാക്കാട്: ശാന്തൻപാറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തടിക്കുളം ആദിവാസി ഉന്നതി നിവാസിയായ വിജയൻ (47) ആണ് മരിച്ചത്. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം. രാവിലെ പണിസ്ഥലത്തെ ഷെഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയെ…
കേരളത്തിൽ തൂഫാൻ- അതേ മാതൃക പിന്തുടർന്ന് രാജ്യം ഇനി നർക്കോ ഹണ്ടിലേ ക്ക്. ലഹരിമാഫിയക്കെതിരെ ദേശീയ യുദ്ധം പ്രഖ്യാപിച്ച് അമിത് ഷാ. 2029-ഓടെ ലഹരിയുടെ വേര് അറക്കും എന്ന് പ്രഖ്യാപനം.
ന്യൂഡൽഹി: കേരളത്തിൽ ‘ഓപ്പറേഷൻ തൂഫാൻ–ദി നാർക്കോ ഹണ്ട്’ വഴി ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, സമാനമായ ആശയം ദേശീയതലത്തിൽ കൂടുതൽ വിപുലമായ രൂപത്തിൽ നടപ്പാക്കാൻ കേന്ദ്രസർക്കാരും. 2029 ഡിസംബർ 31-നകം രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ നിർണായക വിജയം കൈവരിക്കുകയെന്ന…
11-ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു: കൂലിപ്പണിക്കിറങ്ങിയ അമ്മയുടെ മകൾ ഇന്ന് ഡോക്ടർ — ശ്രുതിയുടെ വിജയത്തിന് പിന്നിൽ സി.വി. വർഗീസിന്റെ കൈത്താങ്ങും
മുരിക്കാശേരി:പതിനൊന്നാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ അമ്മ കൂലിപ്പണിക്കിറങ്ങി. പ്രതിസന്ധികൾക്കിടയിലും പഠനത്തോടുള്ള ആത്മവിശ്വാസം കൈവിടാതെ മുന്നേറിയ ശ്രുതിമോൾ തമ്പി ഇന്ന് കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് വിജയിച്ച ഡോക്ടർ. ആ വിജയത്തിന്റെ സന്തോഷം നാടും ഏറ്റെടുത്തു. മുരിക്കാശേരി…
ഇടുക്കിയിലെ 20 പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം തേടി മുഖ്യമന്ത്രി 25ന് ജില്ലയിൽ: റവന്യൂ മന്ത്രി 24ന് : നിർമ്മാണ നിരോധനം മുതൽ പട്ടയം, വന്യമൃഗശല്യം, മെഡിക്കൽ കോളേജ് വരെയുള്ള വിഷയങ്ങൾ പരിഗണനയിൽ
ചെറുതോണി: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെ ജനങ്ങൾ നേരിടുന്ന ഇരുപതോളം പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ 25ന് ഇടുക്കി ജില്ല സന്ദർശിക്കുമെന്ന് എം.എൽ.എ റോയി കെ. പൗലോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വി.ഡി. സതീശൻ…
എട്ടുവർഷം നീണ്ടുനിൽക്കുന്ന അവഗണന: പ്രളയത്തിൽ തകർന്ന സംരക്ഷണഭിത്തി പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം.
ചെറുതോണി: 2018ലെ പ്രളയത്തിൽ തകർന്ന ചാലിസിറ്റി–ന്യൂമൗണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതി. മരിയാപുരം ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ സംരക്ഷണഭിത്തിയാണ് കാലവർഷക്കെടുതിയിൽ തകർന്നത്. സംരക്ഷണഭിത്തിയുടെ തകർന്ന ഭാഗം പുനർനിർമിക്കാതെ വർഷങ്ങളായി…
വൈശാലിമല ഇനി സാഹസിക ടൂറിസം കേന്ദ്രമാകുമോ? BOT മാതൃകയിൽ പദ്ധതി വേണം. നിർദ്ദേശവുമായി പ്രദേശവാസികൾ.
ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണിനോട് ചേർന്ന് ചെറുതോണിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വൈശാലിമല. ഭരതൻ സംവിധാനം ചെയ്ത വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായതോടെയാണ് ഈ മല വൈശാലിമല എന്ന പേരിൽ അറിയപ്പെടുന്നത്. കാർഷിക മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ ടൂറിസമാണ്…
ചെറുതോണി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങിന് പുതിയ നേതൃത്വം.
ചെറുതോണി: ചെറുതോണി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെറുതോണി വ്യാപാര ഭവനിൽ നടന്ന തെരഞ്ഞെടുപ്പിൽ രഞ്ജിത്ത് പി. ലൂക്കോസിനെ പ്രസിഡന്റായും, അജാസ് ഖാനെ സെക്രട്ടറിയായും, ബിനീഷ് മാത്യുവിനെ ഖജാൻജിയായും തിരഞ്ഞെടുത്തു. വ്യാപാര മേഖല നേരിടുന്ന വിവിധ പ്രതിസന്ധികളെ…
ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ആചരിച്ചു. ഇടുക്കിയിൽ വിവിധ ശാഖകളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു.
ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ആചരിച്ചു. ഇടുക്കി യൂണിയന് കീഴിലെ വിവിധ ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അഖണ്ഡനാമജപം, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, അനുസ്മരണ പ്രഭാഷണം, സമർപ്പണപൂജ, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടന്നു. വാഴത്തോപ്പ്,…
